13 മിനിറ്റിനുള്ളില്‍ 2 ഗോളുകള്‍! വരവറിയിച്ച് ഖാലിദ് ജമീല്‍, ഇന്ത്യയ്ക്ക് വെടിച്ചില്ല് തുടക്കം

ഖാലിദ് ജമീല്‍ മുഖ്യപരിശീലകനായി നിയമിതനായതിന് ശേഷമുള്ള ആദ്യ മത്സരമാണിത്

13 മിനിറ്റിനുള്ളില്‍ 2 ഗോളുകള്‍! വരവറിയിച്ച് ഖാലിദ് ജമീല്‍, ഇന്ത്യയ്ക്ക് വെടിച്ചില്ല് തുടക്കം
dot image

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഖാലിദ് ജമീല്‍ യുഗത്തിന് സ്വപ്‌ന സമാനമായ തുടക്കം. ഖാലിദ് ജമീല്‍ മുഖ്യപരിശീലകനായി നിയമിതനായതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. കാഫ നേഷന്‍സ് കപ്പില്‍ തജിക്കിസ്ഥാനെതിരായ മത്സരത്തിലാണ് ഇന്ത്യ മിന്നിച്ച് തുടങ്ങിയത്.

13 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് സ്റ്റണ്ണർ ഗോളുകളാണ് ആതിഥേയരുടെ വലയിലേക്ക് ഇന്ത്യ തൊടുത്തത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഞെട്ടിച്ചു. അന്‍വര്‍ അലിയുടെ ഹെഡര്‍ ഗോളാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. 13-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ ഇന്ത്യയുടെ രണ്ടാം ഗോളും നേടി.

Content Highlights: CAFA Nations Cup 2025: Sandesh Jhingan doubles the lead, IND 2-0 TJK after 20 mins

dot image
To advertise here,contact us
dot image