സലാലയിൽ എത്തുന്ന വിനോദ സഞ്ചാരികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം; ഒമാൻ പൈതൃക മന്ത്രാലയം

സലാലയില്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

dot image

സലാലയിലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രാലയം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കാലാസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളുമായി പൈതൃക ടൂറിസം മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

സലാലയില്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ ടൂറിസം സ്ഥാപനങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദോഫാര്‍ ഗവര്‍ണറേറ്റിലെ വിലായത്തില്‍ ഉണ്ടായ അപകടത്തില്‍ പര്‍വതാരോഹകനായ വിനോദ സഞ്ചാരി മരിച്ചിരുന്നു. ജബല്‍ സംഹാനില്‍ കുത്തനെയുള്ള ചരിവില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വീണായിരുന്നു അപകടം. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ അയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സലാലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ കൂടുതല്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളച്ചാട്ടങ്ങള്‍ അരുവികള്‍ എന്നിവയുടെ സമീപത്തേക്ക് കുട്ടികളുമായി പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നതടക്കമുളള നിര്‍ദേശങ്ങളും പൈതൃക ടൂറിസം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

Content Highlights: Ministry of Heritage and Tourism issues safety alert for Dhofar visitors

dot image
To advertise here,contact us
dot image