ഒമാനിൽ തുംറൈത്തിന് സമീപം ഹൈവേയിൽ വാഹനാപകടം; രണ്ട് മരണം

അമിതവേഗത്തില്‍ വന്ന രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

dot image

ഒമാന്‍ തുംറൈത്തിന് സമീപം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു ഒമാനി പൗരനും ഒരു യുഎഇ പൗരനുമാണ് മരിച്ചത്. ഒമാനി പൗരന്റെ മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്ന് നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ലിവയിലേക്ക് റോയല്‍ ഒമാന്‍ പോലീസ് വ്യോമമാര്‍ഗം കൊണ്ടുപോയി.

അമിതവേഗത്തില്‍ വന്ന രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സലാലയിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന റോഡില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദോഫാറിലെ മഖ്ഷാനില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദുരന്തം.

Content Highlights: A deadly car crash on Oman's Haima road

dot image
To advertise here,contact us
dot image