ഫര്‍ഹാന് സെഞ്ച്വറി; സൂപ്പർ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി പാകിസ്താന്‍

ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി

ഫര്‍ഹാന് സെഞ്ച്വറി; സൂപ്പർ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി പാകിസ്താന്‍
dot image

2026 ടി20 ലോകകപ്പില്‍ നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ശീലങ്കയ്‌ക്കെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി പാകിസ്താന്‍. പല്ലേക്കല്ലെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ സെഞ്ച്വറിയാണ് പാകിസ്താന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനും സഹിബ്സാദ ഫർഹാനും ചേർന്ന് പടുത്തുയർത്തിയ 176 റൺസ് കൂട്ടുകെട്ടാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. 42 പന്തിൽ നിന്ന് 84 റൺസെടുത്ത് ഫഖർ സമാനും മടങ്ങി.

Also Read:

കുറഞ്ഞത് 65 റൺസിനെങ്കിലും ജയിച്ചാലേ പാകിസ്താന് സെമിയിലെത്താൻ സാധിക്കൂ. അതായത് 147 റൺസിനെങ്കിലും ലങ്കയെ ഓൾഔട്ടാക്കണം.

Content Highlights: T20 World Cup 2026: Sahibzada Farhan hits century as Pakistan post 212-8 vs Sri Lanka

dot image
To advertise here,contact us
dot image