ഖരീഫ് സീസണ്‍ തുടക്കമായി, ഒമാനിലെ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി അധികൃതർ

ഉപഭോക്തൃ സംരക്ഷണ അതോരിറ്റി, ദോഫര്‍ മുന്‍സിപ്പാലിറ്റി, ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവയുടെ ഏകോപനത്തോടെയാണ് പരിശോധന

dot image

ഒമാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര സീസണായ ഖരീഫ് സീസണ്‍ തുടക്കം കുറിച്ചതോടെ ദോഫാര്‍ ഗവര്‍ണേറ്റിലെ കടകളില്‍ പരിശോധന കര്‍ശനമാക്കി ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സലാലയിലെ ഇളനീര്‍ കടകളില്‍ ഉപഭോക്തൃ സംരക്ഷണ അതോരിറ്റി, ദോഫര്‍ മുന്‍സിപ്പാലിറ്റി, ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവയുടെ ഏകോപനത്തോടെ പരിശോധന നടത്തിയിരുന്നു.

ഗുണഭോക്താക്കള്‍ക്ക് സുരക്ഷിതമായ വിപണി ലഭ്യമാക്കുന്നതിനും, ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ നടപടികള്‍. തീരുമാനത്തിന്റെ ആദ്യപടിയായി 56 സ്റ്റോളുകളിലാണ് നിലവില്‍ പരിശോധന നടത്തിയിരിക്കുന്നത്. പരിശോധനയില്‍ നിയമലംഘനം നടത്തിയ നിരവധി കടകള്‍ കണ്ടെത്തുകയും 10 എണ്ണം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷയും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്ത എല്ലാ കടകളും അടച്ച് പൂട്ടാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഗുണഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, വില്‍പ്പനക്കാരുടെ അവബോധം വര്‍ധിപ്പിക്കുന്നതിനുമുള്ള കാമ്പെയിനിന്റെ ഭാഗമാണ് പരിശോധനകള്‍. എല്ലാ വില്‍പ്പനക്കാരും നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും, നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight; CPA Launches Joint Inspection to Regulate Coconut Stalls in Salalah

dot image
To advertise here,contact us
dot image