അധികം കാപ്പി ആവശ്യപ്പെട്ടിട്ട് നൽകിയില്ല; കോഫി ഷോപ്പ് ജീവനക്കാരന് ക്രൂരമർദ്ദനം

ആദ്യം കാപ്പി കുടിച്ചതിന് ശേഷം അതിലേക്ക് കുറച്ചു കൂടി ഒഴിച്ചു നൽകാൻ സംഘം ആവശ്യപ്പെട്ടു.

dot image

ബെംഗളൂരു: കോഫി ഷോപ്പിൽ ജീവനക്കാരന് ക്രൂരമർദ്ദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നാലംഗസംഘമാണ് ജീവനക്കാരനെ ആക്രമിച്ചത്. ആദ്യം കാപ്പി കുടിച്ചതിന് ശേഷം അതിലേക്ക് കുറച്ചു കൂടി ഒഴിച്ചു നൽകാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരൻ ഇത് നിരസിക്കുകയും പകരം മറ്റൊരു കാപ്പി വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തത് ഇവരെ പ്രകോപിപ്പിച്ചു.

തുടർന്നാണ് യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചത്. ഇവർ യുവാവിനുനേരെ അസഭ്യവർഷവും നടത്തി. ജീവനക്കാരന്റെ തലയിലും വയറ്റിലും മുഖത്തുമാണ് മർദ്ദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റു ജീവനക്കാർ ഇടപെട്ടാണ് യുവാക്കളെ പിടിച്ചുമാറ്റിയത്. ശേഷാദ്രിപുരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Bengaluru Cafe Staff Assaulted Over Extra Coffee Cup

dot image
To advertise here,contact us
dot image