
മസ്‌ക്കറ്റ്: ഒമാനില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ ബീച്ചിലാണ് ഏഴും പത്തും വയസുള്ള കുട്ടികള്‍ മുങ്ങി മരിച്ചത്. ബീച്ചില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
പൊലീസും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. കുട്ടികളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Content Highlights: Brothers drown in Oman