സൂര്യ ചിത്രത്തിൽ നിന്ന് എആർ റഹ്‌മാൻ പിന്മാറിയതിന്റെ കാരണം അറിയില്ല, എനിക്ക് ഓഫർ വന്നപ്പോൾ ഞെട്ടി; സായ് അഭയങ്കർ

ഞാൻ എ ആർ റഹ്‌മാൻ സാറിനോടും സംസാരിച്ചു, ഞാൻ സംഗീതം ചെയ്യുന്നതിൽ സന്തോഷം മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യ ചിത്രത്തിൽ നിന്ന് എആർ റഹ്‌മാൻ പിന്മാറിയതിന്റെ കാരണം അറിയില്ല, എനിക്ക് ഓഫർ വന്നപ്പോൾ ഞെട്ടി; സായ് അഭയങ്കർ
dot image

നോക്കിനിൽക്കെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന, തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനാണ് സായ് അഭയങ്കർ. അഭയങ്കറുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ കൈനിറയെ സൂപ്പർ സ്റ്റാർ സിനിമകളാണ് അഭയങ്കറിന് ഉള്ളത്. എആർ റഹ്മാന് പകരമായി, സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന് വേണ്ടി സംഗീതമൊരുക്കുന്നതും അഭയങ്കർ ആണ്. എആർ റഹ്മാൻ എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്ന് തനിക്ക് അറിയില്ലെന്ന് പറയുകയാണ് അഭയങ്കർ ഇപ്പോൾ.

'എനിക്ക് കറുപ്പ് സിനിമയുടെ ഓഫർ ലഭിച്ചപ്പോൾ എന്നെ തന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. എ ആർ റഹ്‌മാൻ സാർ എന്തുകൊണ്ടാണ് ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറിയതെന്ന വ്യക്തമായ ഉത്തരം എനിക്ക് ലഭിച്ചില്ല. ഞാൻ എ ആർ റഹ്‌മാൻ സാറിനോടും സംസാരിച്ചു, ഞാൻ സംഗീതം ചെയ്യുന്നതിൽ സന്തോഷം മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ സിനിമയും മാസും ആത്മീയതയും കൂടിച്ചേർന്ന മികച്ച ഊർജ്ജമാണ്. ചിത്രത്തിന്റെ 70% പൂർത്തിയായി, ഓഡിയോ ലോഞ്ചിനായി ഞങ്ങൾ ഒരുങ്ങുകയാണ്, അത് ഉടൻ പ്രഖ്യാപിക്കും; സായ് അഭയങ്കർ പറഞ്ഞു.

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ്‌ 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlights: Music composer Sai Abhyankkar has responded to discussions surrounding A. R. Rahman’s reported exit from Suriya’s upcoming film ‘Karupp.’ Sai Abhayankar stated that he is unaware of the exact reason why A. R. Rahman stepped away from the project and clarified that he does not have details regarding the decision.

dot image
To advertise here,contact us
dot image