

കുവൈറ്റില്‍ വിലക്കയറ്റം തടയുന്നതിന് സമഗ്രമായ കര്‍മപദ്ധതിയുമായി ഭരണകൂടം. നിലവിലെ പ്രതിസന്ധികള്‍ക്കിടയില്‍ വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ജനജീവിതം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഏകോപിത നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി കമ്പനികള്‍ക്ക് പ്രത്യേക സബ്സിഡി അനുവദിച്ചു. പകരം, ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്നും ഔദ്യോഗിക അനുമതിയില്ലാതെ സാധനങ്ങള്‍ പുനര്‍കയറ്റുമതി ചെയ്യില്ലെന്നും കമ്പനികള്‍ ഉറപ്പുനല്‍കണം. ഇതിനുപുറമെ, നിത്യോപയോഗ സാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കുകയും ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
വിപണിയിലെ സ്റ്റോക്ക് നില കൃത്യമായി വിലയിരുത്തുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി പരിശോധനകളും ശക്തമാക്കി. ആവശ്യമായ ഭക്ഷ്യശേഖരം രാജ്യത്തുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: The Kuwait government is preparing a comprehensive action plan to control rising prices and curb inflation. The initiative aims to protect consumers and maintain market stability amid increasing living costs.