

കുവൈറ്റില്‍ ഉടമസ്ഥാവകാശ വിവരങ്ങള്‍ മറച്ചുവെക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങള്‍. കുവൈറ്റില്‍ കമ്പനികളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പലരും വീഴ്ച വരുത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നത്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കമ്പനിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് സമര്‍പ്പിക്കാത്തവര്‍ക്ക് കുറഞ്ഞത് ആയിരം ദിനാര്‍ മുതല്‍ പത്തായിരം ദിനാര്‍ വരെ പിഴ ചുമത്തും. ഇതിന് പുറമെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളും കമ്പനികള്‍ നേരിടേണ്ടിവരും.
വിദേശ നിക്ഷേപകര്‍ ഉള്‍പ്പെടെ രാജ്യത്ത് ബിസിനസ് നടത്തുന്ന എല്ലാവരും നിയമം കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഉടമസ്ഥാവകാശത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ അക്കാര്യം ഉടന്‍ തന്നെ വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിക്കണം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്തെ ബിസിനസ് മേഖലയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കളളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനയും ശക്തമാക്കും.
Content Highlights: Kuwait has warned companies of strict action if they fail to disclose ownership details or attempt to hide beneficiary ownership information. The move aims to strengthen corporate transparency and regulatory compliance.