

കുവൈത്തിൽ റമദാന്‍ മാസത്തില്‍ പള്ളികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനുമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇസ്ലാമിക കാര്യ മന്ത്രാലയം. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍, തറാവീഹ്, ഖിയാമുല്‍ ലൈല്‍ നമസ്‌കാരങ്ങള്‍ എന്നിവയ്ക്ക് പുറമെ മറ്റ് സമയങ്ങളില്‍ പുറത്ത് ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പള്ളികളില്‍ നേരിട്ടോ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയോ പണമായി സംഭാവനകള്‍ ശേഖരിക്കുന്നതിനും നിരോധനമുണ്ട്.
മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ സംഭാവന ശേഖരിക്കാന്‍ അനുമതിയുണ്ടാകൂ. പള്ളിയിലെ ജീവനക്കാര്‍, ഇമാമുമാര്‍, മുഅദ്ദിനുകള്‍ എന്നിവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. അംഗീകൃത ചാരിറ്റി സംഘടനകളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait authorities have issued new guidelines to ensure safety at mosques during the holy month of Ramadan. The move aims to provide a secure and comfortable environment for worshippers.