

കുവൈത്തിലെ സ്‌കൂള്‍ കാന്റീനുകളുടെ നടത്തിപ്പും മേല്‍നോട്ടവും സഹകരണ സംഘങ്ങള്‍ക്ക് കൈമാറാനുള്ള നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രായോഗികത, നടത്തിപ്പ് മാതൃക, സാമ്പത്തികവും ഭരണപരവുമായ വശങ്ങള്‍ എന്നിവ സംബന്ധിച്ച് വിവിധ സഹകരണ സംഘങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു. ഇവ ക്രോഡീകരിച്ച ശേഷമാകും അന്തിമ തീരുമാനം.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം, പ്രാദേശിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രധാന പരിഷ്‌കാരമായാണ് ഇതിനെ വിദ്യാഭ്യാസ മന്ത്രാലയം കാണുന്നത്.
Content Highlights: Kuwait to hand over management of school canteens to cooperatives