തൊഴില്‍ സംവിധാനങ്ങളില്‍ കൃത്രിമത്വം; 12 പേരെ അറസ്റ്റ് ചെയ്ത് കുവൈത്ത്

അറസ്റ്റിലായവരില്‍ മന്ത്രാലയ ജീവനക്കാരായ സ്ത്രീകളും ഉള്‍പ്പെടുന്നു.

തൊഴില്‍ സംവിധാനങ്ങളില്‍ കൃത്രിമത്വം; 12 പേരെ അറസ്റ്റ് ചെയ്ത് കുവൈത്ത്
dot image

ഔദ്യോഗിക തൊഴില്‍ സംവിധാനങ്ങളില്‍ കൃത്രിമത്വം കാണിക്കുന്നവരെ കണ്ടെത്താനായി കുവൈത്ത് നടത്തുന്ന കര്‍ശന പരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി. വിരലടയാള ഹാജര്‍ സംവിധാനത്തില്‍ ക്രമക്കേട് നടത്തിയതിനാണ് ഇവരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പിടികൂടിയത്. അറസ്റ്റിലായവരില്‍ മന്ത്രാലയ ജീവനക്കാരായ സ്ത്രീകളും ഉള്‍പ്പെടുന്നു.

മന്ത്രാലയ ജീവനക്കാര്‍ക്ക് വേണ്ടി നിയമവിരുദ്ധമായി വിരലടയാള സേവനങ്ങള്‍ നല്‍കിയിരുന്ന ഈജിപ്ഷ്യന്‍, ബംഗ്ലാദേശി സ്വദേശികളായ രണ്ട് പ്രവാസികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ജോലിക്ക് ഹാജരാകാതെ തന്നെ ഹാജര്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്നതിനായി വിരലടയാളങ്ങള്‍ നിര്‍മ്മിക്കാനും പകര്‍ത്താനും ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും അധികൃതര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഔദ്യോഗിക ജോലിസമയം പാലിക്കാതെ ഹാജര്‍ കൃത്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ജീവനക്കാരെ സഹായിച്ചിരുന്നത്.

Content Highlights: Kuwait arrested 12 in cracking down on fraudsters in official employment systems

dot image
To advertise here,contact us
dot image