
കുവൈത്തിൽ വ്യാജ മദ്യ വില്‍പ്പനയ്ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഷുവൈഖ് തുറമുഖത്ത് നിന്ന് 3,037 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. വ്യാജ മദ്യ മാഫിയക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍ നിന്ന് കുവൈത്തിലെത്തിയ കപ്പലില്‍ നിന്നാണ് വ്യാജ മദ്യത്തിന്റെ വന്‍ ശേഖരം പിടിച്ചെടുത്ത്. രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായരുന്നു 3,037 മദ്യം കണ്ടെത്തിയത്.
രാജ്യത്തേക്ക് വന്‍ തോതില്‍ മദ്യ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബര്‍ അല്‍-അബ്ദലി മേഖലയില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലും വ്യാജ മദ്യത്തിന്റെ വന്‍ ശേഖരവും വ്യാജമദ്യ നിര്‍മാണശാലയും കണ്ടെത്തി.
വന്‍കിട വിദേശ ബ്രാന്‍ഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകള്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മ്മിച്ച മദ്യം വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി. വ്യാജ മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്തു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മദ്യം നിര്‍മിക്കുകയും കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്ന വിപുലമായ ശൃംഖലയാണ് ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഹൈടെക് ബോട്ടിലിംഗ് യന്ത്രങ്ങള്‍, വ്യാവസായിക നിലവാരത്തിലുള്ള പ്രസുകള്‍, വ്യാജ ബ്രാന്‍ഡ് ലേബലുകള്‍ എന്നിവയും പരിശോധയില്‍ കണ്ടെത്തി. വിദേശ മദ്യമാണെന്ന് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും തുടരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. പ്രവാസികള്‍ ഉള്‍പ്പെടെ നിരവിധി പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിന് പിന്നാലെയാണ് വ്യാജ മദ്യമാഫിക്കെതികരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്.
Content Highlights: The Ministry of Interior has stepped up action against the sale of counterfeit alcohol in Kuwait.