സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ പിടിയിൽ

താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തു

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ പിടിയിൽ
dot image

കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധയില്‍ നിയമ ലംഘകരായ നിരവധി പ്രവാസികള്‍ പിടിയിലായി. രാജ്യത്ത് നിമയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയത്.

സബാഹ് അല്‍-അഹമ്മദ് മറൈന്‍ മേലലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1800ലധികം ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാതി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്നും ലഹരിവസ്തുക്കളും വില്‍പ്പന നടത്തിയിരുന്ന നിരവധി പ്രവാസികളും അറസ്റ്റിലായി. താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുളളികളായ നിരവധി പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹാമിദ് മനാഹി അല്‍-ദവാസ്, ബ്രിഗേഡിയര്‍ അബ്ദുല്ല അഹമ്മദ് അല്‍-അതീഖി, ബ്രിഗേഡിയര്‍ അബ്ദുല്‍വഹാബ് അഹമ്മദ് അല്‍-വഹീബ് തുടങ്ങിയവര്‍ പരിശോധക്ക് നേതൃത്വം നല്‍കി. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോഘന ശക്തമാക്കാനാണ് തീരുമാനം.

Content Highlights: Ministry of Interior strengthens security checks in Kuwait

dot image
To advertise here,contact us
dot image