
കുവൈത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ്. മാനദണ്ഡങ്ങൾ പാലിക്കാതെ രാജ്യത്ത് പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന. നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ്, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, ഭക്ഷ്യ-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശേധന. ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശേധനയിൽ സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത ചില സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ഫയർ സർവീസ് വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരാനാണ് തീരുമാനം മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫയർ സർവീസ് ഡയറക്ടറേക്ക് വ്യക്തമാക്കി.
Content Highlights: Kuwait Fire Service took action Unsafe Facilities in Joint Inspection