തിരുവോണ നാളിൽ പ്രവാസികൾക്ക് തിരിച്ചടി: കരിപ്പൂരിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങൾ വൈകുന്നു

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രാ തടസ്സത്തിൽ ഖേദിക്കുന്നതായും ഇത്തിഹാദ് എയർവേസ്

തിരുവോണ നാളിൽ പ്രവാസികൾക്ക് തിരിച്ചടി: കരിപ്പൂരിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങൾ വൈകുന്നു
dot image

സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ലണ്ടനിലേക്കും കേരളത്തിലേക്കുമുള്ള ഇത്തിഹാദ് എയർവേസ് വിമാന സർവീസുകൾ വൈകുന്നു. ഓഗസ്റ്റ് 26-ന് സർവീസ് നടത്തേണ്ടിയിരുന്ന അബുദാബിയിൽ നിന്ന് ലണ്ടനിലേക്കുള്ള EY061 വിമാനവും ഇതിന്റെ മടക്ക സർവീസായ EY062 വിമാനവുമാണ് വൈകുന്നത്. കൂടാതെ, കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള EY363 വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് വൈകുന്നതെന്ന് എയർലൈൻ അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട തിരുവോണ ദിനത്തിൽത്തന്നെ കോഴിക്കോട്ടേക്കുള്ള സർവീസ് വൈകിയത് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യാത്രക്കാർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

വിമാനങ്ങൾ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ഫോൺ നമ്പറും വിവരങ്ങളും ഇത്തിഹാദ് വെബ്‌സൈറ്റിലെ 'മാനേജ് യുവർ ബുക്കിംഗ്' (Manage your booking) വഴി കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇതുവഴി വിമാന സമയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എസ് എം എസ് (SMS) വഴിയോ ഇമെയിൽ വഴിയോ യാത്രക്കാരിലേക്ക് കൃത്യമായി എത്തിക്കാൻ സാധിക്കും.

റീബുക്കിംഗിനായോ മറ്റ് സംശയങ്ങൾക്കോ വെബ്‌സൈറ്റിലെ 'കോൺടാക്ട് അസ്' (Contact us) ഭാഗം സന്ദർശിച്ച് കസ്റ്റമർ കെയർ നമ്പർ, ലൈവ് ചാറ്റ് എന്നിവ പ്രയോജനപ്പെടുത്താം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രാ തടസ്സത്തിൽ ഖേദിക്കുന്നതായും ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി.

Content Highlights: Some Etihad Airways services to Karipur are experiencing delays during the peak Thiruvonam travel period. Passengers are advised to check their flight status with the airline before travelling to the airport and stay updated through official notifications.

dot image
To advertise here,contact us
dot image