

സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക് പുതിയ ചരക്ക് പാത നിര്‍മിക്കുന്നു. ദമാമിനെയും ഷര്‍ജയെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. കടല്‍, കര ഗതാഗത മാര്‍ഗങ്ങളെ സംയോജിച്ച് കൊണ്ടാകും പദ്ധതി നടപ്പിലാക്കുക. ആഗോള വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കി ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതിന് പിന്നാലെ ബദല്‍ സംവിധാനങ്ങള്‍ ലക്ഷ്യമിടുകയാണ് ഗള്‍ഫ് മേഖല. ഇതിന്റെ ഭാഗമായാണ് പുതിയ ചരക്ക് റൂട്ട് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്ക് സൗദി അറേബ്യയും യുഎഇയും തുടക്കം കുറിച്ചിരിക്കുന്നത്.
ദാമാമിനെയും ഷാര്‍ജയെയും ബന്ധിപ്പിച്ചായിരിക്കും പുതിയ വ്യാപാര ഇടനാഴി സജ്ജമാക്കുക. സൗദി പോര്‍ട്ട് അതോറിറ്റിയും ഷാര്‍ജ ലോജിസ്റ്റിക്സ് സ്ഥാപനമായ ഗള്‍ഫ് ടെയ്നറും ചേര്‍ന്നാണ് കടല്‍-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുക.
കുറഞ്ഞ സമയത്തില്‍ കാര്യക്ഷമായി ചരക്കുനീക്കം നടത്താന്‍ ഇതിലൂടെ കഴിയും. ഇരു രാജ്യങ്ങളിലെയും തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും പ്രധാനമായും ചരക്ക് നീക്കം. ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിക്കാതെ ഇതിലൂടെ നേരിട്ട് ചരക്കുകള്‍ കൊണ്ടുപോകാനാകും എന്നതും പ്രത്യേകതയാണ്. ജിസിസി രാജ്യങ്ങള്‍ക്കികയില്‍ ചരക്കുനീക്കം വേഗത്തിലാക്കുകയാണ് പുതിയ പാതയുടെ ലക്ഷ്യം. ഗള്‍ഫ് മേഖലയിലെ വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ പാത സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വിശ്വസനീയമായ വ്യാപാര പാതയാണ് ഈ ഇടനാഴി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ കമ്പനികള്‍ ഇത് ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വിദേശത്ത് നിന്ന് യുഎഇയില്‍ എത്തുന്ന ചരക്കുകള്‍ സൗദിയിലേക്കും സൗദിയില്‍ എത്തുന്നവ യുഎഇയിലേക്കും അതുവഴി മറ്റ് ജിസിസി രാജ്യങ്ങളിലേക്കും വേഗത്തില്‍ എത്തിക്കാനും പുതിയ പദ്ധതയിലൂടെ കഴിയും.
Content Highlights: A new cargo corridor between Saudi Arabia and the United Arab Emirates is being planned as a strategic alternative to the Strait of Hormuz.