അവസരമൊരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്; അഞ്ച് വർഷത്തിൽ 20,000 ജീവനക്കാരെ നിയമിക്കും

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുകയും അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്

അവസരമൊരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്; അഞ്ച് വർഷത്തിൽ 20,000 ജീവനക്കാരെ നിയമിക്കും
dot image

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20,000 ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങി ദുബായിയുടെ മുന്‍നിര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസ്. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ തുടങ്ങി വിവിധ തസ്തികളിലാണ് നിയമനം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുകയും അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്.

കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതിനാല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിയമനങ്ങള്‍ തുടരുന്നതായി എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ അദേല്‍ അല്‍ റെദ പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം 1,24,000 ജീവനക്കാരാണ് എമിറേറ്റസിനുള്ളത്.

Content Highlights: Emirates Airline has announced plans to hire 20,000 employees over the next five years, aiming to expand its workforce to meet growing demand. This move is part of the airline’s strategy to strengthen its operations and support future growth. The recruitment will cover various roles across the company, offering significant employment opportunities in the aviation sector.

dot image
To advertise here,contact us
dot image