

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്നത് തുടരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലും സഞ്ജു ഫ്‌ളോപ്പ് ഷോ തുടരുകയാണ്. വിശാഖപട്ടണത്ത് പുരോഗമിക്കുന്ന നാലാം ടി20യിലും മലയാളി താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. 15 പന്തില്‍ 24 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. 6.4 ഓവറില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Content Highlights: IND vs NZ, 4th T20: Sanju Samson dismissed for 24 runs from 15 balls