
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. തൊഴിലുടമകളുടെയും തൊഴിലാഴികളുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതാണ് നവീകരിച്ച വേതന സംരക്ഷണ നിയമം. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ഉറപ്പാക്കുകയും, തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ ഇതിന്റെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായി നടപ്പിലാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ,സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍, ബഹ്‌റൈന്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഫോര്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് എന്നിവക്ക് പുറമെ സ്വകാര്യ മേഖലയിലെ കമ്പനികളുടെയും സഹകരണത്തോടെയാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവീകരിച്ച വേതന സംരക്ഷണ നിയമത്തിലൂടെ തൊഴിലാളികള്‍ക്ക് സമയ ബന്ധിതമായി വേതനം ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇലക്ടോണിക് സംവിധാനത്തിലൂടെയുളള ശമ്പള വിതരണവും ഡോക്യുമെന്റേഷന്റെനും വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും. മൊബൈല്‍ ആപ്പ് ആയ ബെനിഫിറ്റുമായി ബന്ധിപ്പിച്ചാണ് പുതി വേതന സംരക്ഷണ സംവിധാനം പ്രവര്‍ത്തിക്കുക.
കമ്പനികളുടെ സാമ്പത്തിക, ഭരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഈ സംവിധാനം സഹായകമാകും. കമ്പനികളുടെ മാനേജ്മെന്റ് വൈദഗ്ധ്യം കൂടുതല്‍ കാര്യക്ഷമമാക്കാനും അഡ്മിനിസ്ടേറ്റീവ് തലത്തിലെ ജോലി ഭാരം കുറക്കാനുമാകുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കൂടാതെ, തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്. നവീകരിച്ച വേതന സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വൈബ്സൈറ്റിലൂടെയും ടോള്‍ ഫ്രീ നമ്പറിലൂടെയും ബന്ധപ്പെടാനാകും.
Content Highlights: The Labor Market Regulatory Authority has launched an updated version of the wage protection system in Bahrain