
ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാന്‍ പരിശോധയും ബോധവത്കരണവുമായി ഷാര്‍ജ പൊലീസ്. ഭാരമേറിയ വാഹനങ്ങള്‍
കേന്ദ്രീകരിച്ചായിരിക്കും പരിശോധ നടക്കുക. റോഡുകളില്‍ നേരിട്ടെത്തിയും സ്മാര്‍ട്ട് കാമറകള്‍ ഉപയോഗിച്ചും പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ഷാര്‍ജ പൊലീസിന്റെ നേതൃത്വത്തില്‍ ട്രക്ക്, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടാണ് പരിശോധ നടത്തുന്നത്. റോഡ് നിയമങ്ങള്‍ പാലിക്കുകയും വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ എമിറേറ്റിലെ നിരത്തുകളില്‍ നേരിട്ടെത്തിയും പരിശോധന നടത്തുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ റഡാറുകളിലും നിരീക്ഷണം നടത്തും. നിയമലംഘനം കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിക്കുന്നതായി പൊലീസ് അറിയിച്ചു.
ട്രക്കുകള്‍ ലെയ്നുകളും സമയക്രമവും പാലിക്കുന്നുണ്ടോയെന്ന് സമാര്‍ട്ട് കാമറകള്‍ വഴി നിരീക്ഷിക്കും. പ്രധാനപ്പെട്ട റോഡുകള്‍, വ്യവാസായ മേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍, ട്രാഫിക് കൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന. വാഹന ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനായി വിവിധ ഭാഷകളില്‍ വര്‍ക്ക്ഷോപ്പുകളും ആരംഭിച്ചു. ഭാരവാഹനങ്ങള്‍ ചരക്ക് നീക്കത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായതിനാല്‍ സുരക്ഷിത ഗതാഗതം പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായികൂടിയാണ് പദ്ധതി.
Content Highlights: Sharjah Police continues efforts to enhance road, traffic safety