
ശൈത്യകാലത്ത് ദോഹയില്‍ നിന്ന് അബുദാബിയും ഷാര്‍ജയും ഉള്‍പ്പെടെ 16 നഗരങ്ങളിലേക്കുള്ള പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ശൈത്യകാലത്ത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനുളള സാഹചര്യം കണക്കിലെടുത്താണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഷാര്‍ജയിലേക്ക് നാല് സര്‍വീസുകളാകും അധികമായി നടത്തുക. അബുദാബിയിലേക്കുള്ള സര്‍വീസ് അഞ്ചില്‍ നിന്ന് ആറ് ആയി ഉയര്‍ത്തിയിട്ടുണ്ട്. മാലിദ്വീപ്, ബെര്‍ലിന്‍, കേപ് ടൗണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ജോഹന്നാസ്ബര്‍ഗ് തുടങ്ങിയ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
ലണ്ടനിലെ ഹീത്രോയിലേക്ക് പ്രതിദിനം 10 സര്‍വീസുകള്‍ വരെയണ് ഖത്തര്‍ എയര്‍വേയ്‌സ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് എട്ട് ആയിരുന്നു. ബെർലിനിലേക്ക് 18ൽ നിന്ന് 21, കേപ് ടൗണിലേക്ക് പത്തിൽ നിന്ന് 12 ആയാണ് പ്രതിവാര സർവീസുകൾ ഉയർത്തിയത്.
Content Highlights: Qatar Airways Adds More Flights to 16 Destinations Across the World