
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്ഷ്യല് ക്ലോക്ക് ടവര് ദുബായിൽ. ദുബായിലെ മറീനയിൽ നിർമ്മിക്കുന്ന ഈ ക്ലോക്ക് ടവർ ഫ്രാങ്ക് മുള്ളർ എറ്റെർനിറ്റാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. 450 മീറ്റർ ഉയരത്തിലായിരിക്കും കെട്ടിടം നിർമ്മിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ ഏറ്റവും ഉയരം കൂടിയ റെസിഡന്ഷ്യല് ടവര്, ബ്രാന്ഡഡ് റെസിഡന്ഷ്യല് ടവര് എന്നീ നിലകളില് ഈ ക്ലോക്ക് ടവർ അറിയപ്പെടും.
ദുബായിലെ സ്വിസ് ആഡംബര വാച്ച് നിര്മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും യുഎഇയുടെ മുന്നിര റിയല് എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടന് ഗേറ്റും ചേർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉടനെ ടവർ ക്ലോക്കിന്റെ നിർമ്മാണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ലണ്ടന് ഗേറ്റ്, ഫ്രാങ്ക് മുള്ളര് പ്രതിനിധികള് ദുബായിൽവെച്ച് കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം ജനുവരിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കോപ് 28 ഉച്ചകോടി; സമുദ്ര നിരപ്പ് ഉയരുമെന്ന് യുഎൻ കാലാവസ്ഥ മുന്നറിയിപ്പ്2026ൽ ക്ലോക്ക് ടവറിൻ്റെ നിർമ്മാണം പൂർത്തിയാക്കി താമസക്കാർക്ക് കെട്ടിടം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാങ്ക് മുള്ളര് കമ്പനിയുടെ റിയല് എസ്റ്റേറ്റ് രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ് കൂടിയാണിത്. കമ്പനിയുടെ റിയൽ എസ്റ്റേറ്റ് രംഗത്തെ വരവ് ബ്രാന്ഡിന്റെ ആഗോള പ്രശസ്തി മെച്ചപ്പെടുത്താന് വഴിയൊരുക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.