പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 'ഇക്കോ വാരിയേഴ്‌സ്'; ബോധവത്കരണ പരിപാടിയുമായി ബഹ്റൈൻ ഇന്ത്യൻ സ്കൂൾ

യുനെസ്‌കോയുമായി സഹകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് ഇന്ത്യൻ സ്‌കൂൾ വലിയ പ്രാധാന്യമാണ് നൽകുന്നത്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 'ഇക്കോ വാരിയേഴ്‌സ്'; ബോധവത്കരണ പരിപാടിയുമായി ബഹ്റൈൻ ഇന്ത്യൻ സ്കൂൾ
dot image

ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അനിവാര്യത വിളിച്ചോതി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്‌കൂളിന്റെ 'ഇക്കോ വാരിയേഴ്‌സ്' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ നാല് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കാളികളായത്. 'ലെസ് ഇ-വേസ്റ്റ്, മോർ ഗ്രീൻ സ്പേസ്' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ വിവിധ ക്ലാസ് മുറികളിലും അധ്യാപകരുടെ സ്റ്റാഫ് റൂമുകളിലും നേരിട്ടെത്തി സന്ദേശം കൈമാറി. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ അശാസ്ത്രീയമായി വലിച്ചെറിയുന്നത് പ്രകൃതിക്കുണ്ടാക്കുന്ന ഗുരുതരമായ ആഘാതങ്ങളെക്കുറിച്ചും അവ സുരക്ഷിതമായി സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കും അവബോധം നൽകി.

യുനെസ്‌കോയുമായി സഹകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് ഇന്ത്യൻ സ്‌കൂൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇക്കോ വാരിയേഴ്‌സ് ക്ലബ്ബിന്റെ കീഴിൽ വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, മാലിന്യങ്ങളുടെ ശാസ്ത്രീയമായ വേർതിരിക്കലും പുനരുപയോഗവും ജല-ഊർജ്ജ സംരക്ഷണം, ശുചീകരണ യജ്ഞങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ സ്‌കൂളിൽ സജീവമായി നടപ്പിലാക്കുന്നുണ്ട്.

Also Read:

അധ്യാപകരായ ഹർഷലത അനിരുദ്ധൻ, പ്രിൻസി തുഷാർ, ദിവ്യ ഷിബിൻ ദാസ് എന്നിവരുടെ കൃത്യമായ മാർഗനിർദേശത്തിലാണ് വിദ്യാർത്ഥികൾ ഈ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കാൻ മുൻകൈയെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്‌സ് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ സന്തകുമാർ ദസരി എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.

Content Highlights:

dot image
To advertise here,contact us
dot image