ടോക്സികിലെ ഇന്റിമേറ്റ് രംഗങ്ങൾ സിദ്ധാര്‍ത്ഥിന് പ്രശ്നമായിരുന്നില്ല, വിമർശനം സ്ത്രീകൾക്ക് മാത്രം; കിയാര

ഇന്റിമേറ്റ് സീനുകളിലെ വിമർശനം; നടിമാർ മാത്രം ലക്ഷ്യം വെക്കപ്പെടുന്നുവെന്ന് കിയാര

ടോക്സികിലെ ഇന്റിമേറ്റ് രംഗങ്ങൾ സിദ്ധാര്‍ത്ഥിന് പ്രശ്നമായിരുന്നില്ല, വിമർശനം സ്ത്രീകൾക്ക് മാത്രം; കിയാര
dot image

പ്രഖ്യാപനം മുതൽ പ്രേ​ക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ സിനിമയാണ് യഷ് നായ​കനായ ​ഗീതു മോ​ഹൻദാസ് സിനിമ ടോക്സിക്. ടോക്സിക് തിരുവോണ ദിനത്തിലാണ് തിയറ്ററുകളിലെത്തിയത്. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ സിനിമ റിലീസിന് എത്തിച്ചിട്ടുണ്ട്. തിയേറ്ററിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. യഷുമൊത്തുള്ള 'ടോക്സിക്' സിനിമയുടെ പരാജയവും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളും തുറന്നുപറഞ്ഞ് നടി കിയാര അദ്വാനി. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടിമാർ മാത്രം വിമർശിക്കപ്പെടുന്നതിനെക്കുറിച്ചും താരം കോഫി വിത്ത് കരണില്‍ പ്രതികരിച്ചു.

‘ടോക്‌സിക്കിന്റെ പരാജയം ഹൃദയം തകര്‍ത്തു. ആദ്യത്തെ ദിവസം നൂറ് കോടി കളക്ഷന്‍ കിട്ടിയിരുന്നെങ്കിലും ആ സിനിമക്ക് അതൊന്നും പോരായിരുന്നു. ടോക്‌സിക്കിന്റെ പരാജയം മനസ് കൊണ്ട് അംഗീകരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. കാരണം, അത്രമാത്രം സ്‌പെഷ്യലായിരുന്നു എനിക്ക് ആ സിനിമ. എന്റെ പെര്‍ഫോമന്‍സിനെ പലരും പ്രശംസിച്ചെങ്കിലും സിനിമ പരാജയമായത് വലിയ വിഷമമാണ് സമ്മാനിച്ചത്,’ കിയാര പറയുന്നു.

ചിത്രത്തില്‍ താനും യഷും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളെക്കുറിച്ചുയര്‍ന്ന വിമര്‍ശനത്തിലും താരം പ്രതികരിച്ചു. നടിമാര്‍ മാത്രമേ ഇതില്‍ വിമര്‍ശിക്കപ്പെടാറുള്ളൂവെന്നും അതില്‍ എന്താണ് നിലപാട് എന്നുമായിരുന്നു കരണിന്റെ ചോദ്യം. അത്തരം വിമര്‍ശനങ്ങള്‍ ആദ്യത്തേതല്ലെന്നും തനിക്ക് മുമ്പ് ഒരുപാട് പേര്‍ ഇത്തരം അനുഭവം നേരിട്ടുണ്ടെന്നും കിയാര പറഞ്ഞു.

‘കാലങ്ങളായി നടിമാര്‍ മാത്രം നേരിടുന്ന അനുഭവമാണിത്. ഐശ്വര്യ റായ് മുതല്‍ പലരും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അവരുടെ കാലത്തില്‍ നിന്ന് ഇപ്പോഴത്തെ കാലത്തേക്ക് വരുമ്പോഴും വലിയ മാറ്റമൊന്നുമില്ല. ഞാനും ഇത്തരം വിമര്‍ശനങ്ങളില്‍ വിഷയമായപ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ രൂപം മനസിലായത്. പക്ഷേ, അത്തരം വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറില്ല. സിദ്ധാര്‍ത്ഥിനെയാണെങ്കില്‍ തീരെ ബാധിക്കാറില്ല. അദ്ദേഹം ഇതിലൊന്നും ബോദേര്‍ഡല്ല. അതിനാല്‍ എനിക്ക് വിശദീകരിക്കേണ്ട ആവശ്യം തോന്നിയില്ല'' എന്നും കിയാര പറഞ്ഞു.

Content Highlights: Actress Kiara Advani has spoken about the disappointing response to 'Toxic', describing the experience as heartbreaking. She also raised concerns about the criticism surrounding intimate scenes, pointing out that actresses are often singled out while facing such scrutiny.

dot image
To advertise here,contact us
dot image