"എന്റെ സ്വന്തം വീട്ടിൽ എനിക്ക് ഒന്നിനും അധികാരമില്ല!" ഗൗരിയുടെ കർശന നിയമങ്ങളെക്കുറിച്ച് ഷാരൂഖ് ഖാൻ!

"ഗൗരി പണിത വീട്, നമ്മൾ മിണ്ടാതെ ആസ്വദിക്കും!" ചിരിപടർത്തി ഷാരൂഖിന്റെ വാക്കുകൾ!

"എന്റെ സ്വന്തം വീട്ടിൽ എനിക്ക് ഒന്നിനും അധികാരമില്ല!" ഗൗരിയുടെ കർശന നിയമങ്ങളെക്കുറിച്ച് ഷാരൂഖ് ഖാൻ!
dot image

സ്വന്തം വീട്ടിൽ തനിക്കും മക്കൾക്കും യാതൊരു അധികാരവുമില്ലെന്നും ഗൗരി ഖാന്റെ കർശന നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ ജീവിക്കുന്നതെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ദുബൈയിൽ ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ 'ഷാരുഖ്‌സ് റെസിഡൻസസ്' ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ രസകരമായ വെളിപ്പെടുത്തൽ. പരിപാടിയുടെ അവതാരകനായ കരൺ ജോഹറുമായുള്ള സംഭാഷണത്തിനിടയിലാണ് താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ചത്.

സ്വന്തം വീട്ടിൽ ചെയ്യാൻ അനുവാദമില്ലാത്ത കാര്യം എന്താണെന്ന കരണിന്റെ ചോദ്യത്തിന്, ഒട്ടും ആലോചിക്കാതെയാണ് ഷാരൂഖ് മറുപടി നൽകിയത്. തനിക്കും മക്കളായ ആര്യനും സുഹാനയ്ക്കും വീട്ടിൽ യാതൊരു അവകാശവുമില്ലെന്നും, 'എന്റെ സ്വന്തം വീട്ടിൽ എനിക്ക് ഒന്നും ചെയ്യാൻ അനുവാദമില്ല' എന്ന താരത്തിന്റെ വാക്കുകൾ സദസ്സിൽ വലിയ ചിരിയാണ് പടർത്തിയത്. ഗൗരിയുടെ വീടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും ആർക്കും അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈഫൈയെക്കുറിച്ച് പരാതിപ്പെടാനോ കിടക്കയിൽ കിടന്ന് ഭക്ഷണം കഴിക്കാനോ തങ്ങൾക്കാകില്ലെന്ന് ഷാരൂഖ് പറയുന്നു. വീടിന്റെ നിറങ്ങൾ, ചിത്രങ്ങൾ, പടികൾ, ലിഫ്റ്റ്, സീലിങ്, ലൈറ്റിങ് എന്നിവയെക്കുറിച്ചൊന്നും അഭിപ്രായം പറയാൻ പോലും അധികാരമില്ല. ഞങ്ങൾ നിശബ്ദരായി ഇരുന്ന് വീട് ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. 'എന്തൊരു വീടാണ് ഗൗരി നിങ്ങൾ പണിതിരിക്കുന്നത്' എന്ന് മാത്രം പറയാനാണ് വിധി. വീടിന് പുറത്ത് തങ്ങൾ സ്വതന്ത്രരാണെങ്കിലും വീടിനുള്ളിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും താരം തമാശയായി പറഞ്ഞു.

ഇതിനുപിന്നാലെ ബിസിനസിനെയാണോ ബോക്‌സ് ഓഫീസിനെയാണോ അതോ ഭാര്യയെയാണോ കൂടുതൽ പേടിയെന്നായിരുന്നു കരൺ ജോഹറിന്റെ അടുത്ത ചോദ്യം. എന്നാൽ, തന്റെ പുതിയ ചിത്രമായ 'കിംഗ്' സിനിമയിലെ ഡയലോഗ് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഷാരൂഖിന്റെ മാസ് മറുപടി. ആയിരം രാജ്യങ്ങളിൽ കുപ്രസിദ്ധനായിട്ടും ലോകം തനിക്ക് ഒരേയൊരു പേരാണ് നൽകിയത്, കാരണം താൻ ഭയമല്ല, ഭീകരതയാണെന്ന താരത്തിന്റെ മറുപടി ആരാധകരുടെ കയ്യടിയും നേടി.

Content Highlights: Bollywood superstar Shah Rukh Khan has shared a humorous take on his family life, saying he has no authority over anything in his own home. His remark highlights Gauri Khan's rules and the dynamics of their life together.

dot image
To advertise here,contact us
dot image