

സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് മുഖ്യപരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ സീസണിൽ തുടർതോൽവികളിൽ നിന്ന് രക്ഷിച്ച് ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ച മികവിലാണ് കാരിക്കിനെ സ്ഥിരം പരിശീലകനായി നിയമിച്ചത്.
എന്നാൽ ഈ സീസണിൽ ആദ്യ പത്ത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്. ഇതോടെ 40 വർഷത്തിനിടയിലെ ഏറ്റവും മോശം തുടക്കവുമായി ടീം പ്രീമിയർ ലീഗിൽ 18-ാം സ്ഥാനത്തേക്ക് (റെലഗേഷൻ സോൺ) പിന്തള്ളപ്പെട്ടു.
പകരക്കാരനായി മുൻ ടോട്ടൻഹാം, ചെൽസി പരിശീലകൻ മൗറീസിയോ പൊച്ചെറ്റീനോയെ നിയമിക്കാൻ യുണൈറ്റഡ് ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.
content highlights: manchester united sack michael carrick mauricio pochettino replacement