വിനോദസഞ്ചാരികൾക്ക് ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധം; പദ്ധതിക്ക് അം​ഗീകാരം നൽകി ബഹ്റൈൻ സർക്കാർ

ഇൻഷുറൻസ് ഫീസ് അടയ്ക്കാത്ത അപേക്ഷകർക്ക് പുതിയ സന്ദർശക വിസ അനുവദിക്കുകയോ നിലവിലുള്ള വിസ പുതുക്കി നൽകുകയോ ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികൾക്ക് ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധം; പദ്ധതിക്ക് അം​ഗീകാരം നൽകി ബഹ്റൈൻ സർക്കാർ
dot image

ബഹ്റൈൻ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് വിസയോടൊപ്പം നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതിക്ക് ബഹ്റൈൻ സർക്കാർ അംഗീകാരം നൽകി. രാജ്യത്ത് താമസിക്കുന്ന കാലയളവിൽ സന്ദർശകർക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്കും അപകടങ്ങൾക്കുമുള്ള ചികിത്സാ ചെലവുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. സന്ദർശകർക്ക് മികച്ച രീതിയിലുള്ള അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനൊപ്പം സർക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

എംപി മുഹമ്മദ് അൽ മാഅറഫിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തുടക്കത്തിൽ പരിഗണിച്ച അഞ്ച് ബഹ്റൈൻ ദിനാർ എന്ന നിശ്ചിത തുകയ്ക്ക് പകരം, രാജ്യത്തെ ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന് അനുസൃതമായി ഫീസ് നിശ്ചയിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടിയന്തര ചികിത്സ, അപകടങ്ങളിലെ പരിക്കുകൾ എന്നിവ ഉൾപ്പെടെ സന്ദർശകർക്ക് നൽകേണ്ട ആരോഗ്യസേവനങ്ങൾ ഏതൊക്കെയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തീരുമാനിക്കും.

Also Read:

ഇൻഷുറൻസ് തുക, കവറേജ് ലഭിക്കുന്ന സേവനങ്ങൾ, ഫീസ് ഈടാക്കുന്ന രീതി എന്നിവ സംബന്ധിച്ച അന്തിമ ചട്ടങ്ങൾ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് തയ്യാറാക്കി വരികയാണെന്ന് സർക്കാർ വ്യക്തമാക്കി. അന്തിമ നിർണ്ണയം പൂർത്തിയായ ശേഷം ഫീസ് തുക പ്രഖ്യാപിക്കും. ഇൻഷുറൻസ് ഫീസ് അടയ്ക്കാത്ത അപേക്ഷകർക്ക് പുതിയ സന്ദർശക വിസ അനുവദിക്കുകയോ നിലവിലുള്ള വിസ പുതുക്കി നൽകുകയോ ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.

Content Highlights: Bahrain’s government has agreed to a proposal to make health insurance compulsory for tourists visiting the country. The plan is intended to help cover medical expenses if visitors require emergency treatment or care following accidents

dot image
To advertise here,contact us
dot image