കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സന്തോഷ് കുമാറും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
dot image

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ രവീന്ദ്രൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സന്തോഷ് കുമാറും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി എന്നിവർ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സന്തോഷ് കുമാർ, ജിബി ജോൺ എന്നിവരെ തിരഞ്ഞെടുത്തതായി റെജിമോൻ ബേബികുട്ടി പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി ജയകുമാർ (പ്രസിഡന്റ്), അക്ബർ ഷാ (സെക്രട്ടറി), ജേക്കബ് ജോൺ (ട്രഷറർ), ബൈജു തോമസ് (വൈസ് പ്രസിഡന്റ്), സജി ഡാനിയൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, അനിൽ കുമാർ ഏരിയ കോഡിനേറ്റർ ബിജു ആർ പിള്ള നിയുക്ത സൽമാനിയ ഏരിയ എക്സിക്യൂട്ടീവ് മെമ്പർ അലക്സ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള വിപുലമായ കർമ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയുക്ത ട്രഷറർ ജേക്കബ് ജോൺ നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികൾ സമാപിച്ചു.

Content Highlights: Kollam Pravasi Association elected new office bearers for its Salmaniya area committee during a meeting held at the association headquarters in Tubli, Bahrain. Community leaders and members attended the event where the new leadership was officially announced.

dot image
To advertise here,contact us
dot image