ജിസിസി രാജ്യങ്ങളിലെ ഏകീകൃത എക്സൈസ് നികുതി; നിയമത്തിൽ മാറ്റത്തിനുള്ള കരട് ഉടൻ പരിഗണിക്കാൻ ബഹ്റൈൻ

ഗ്യാസ്, എണ്ണ, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിസിസി രാജ്യങ്ങളിലെ ഏകീകൃത എക്സൈസ് നികുതി; നിയമത്തിൽ മാറ്റത്തിനുള്ള കരട് ഉടൻ പരിഗണിക്കാൻ ബഹ്റൈൻ
dot image

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന ഏകീകൃത എക്‌സൈസ് നികുതി നിയമത്തില്‍ മാറ്റം വരുത്താനുള്ള കരട് നിയമം ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ഉടന്‍ പരിഗണിക്കും. ഹാനികരവും ആഡംബരവുമായ ഉത്പ്പന്നങ്ങള്‍ക്ക് പുതിയ രീതിയില്‍ നികുതി ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

ആരോഗ്യത്തിന് ഹാനികരമായ ഉത്പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും ഇനി മുതല്‍ അവയുടെ വില, യൂണിറ്റ് അല്ലെങ്കില്‍ രണ്ടും ചേര്‍ത്ത രീതിയില്‍ നികുതി ഈടാക്കാന്‍ രാജ്യങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഈ കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ സാമ്പത്തിക കാര്യ കമ്മിറ്റിയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. 2017-ലെ 39-ാം നമ്പര്‍ നിയമപ്രകാരമാണ് ബഹ്‌റൈന്‍ ജിസിസി എക്‌സൈസ് കരാറില്‍ അംഗമായത്.

2025 ജൂണില്‍ ചേര്‍ന്ന ഭേദഗതിയാണ് നികുതി കണക്കാക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം ഓരോ രാജ്യത്തിനും ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന് അനുസരിച്ച് ശതമാനമായോ ഓരോ യൂണിറ്റിനും നിശ്ചിത നിരക്കായോ രണ്ടും ചേര്‍ന്ന രീതിയിലോ നികുതി നിശ്ചയിക്കാന്‍ കഴിയും. ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ വസ്തുക്കളും ജിസിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആഡംബര ഉത്പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരവും ബന്ധപ്പെട്ട കമ്മിറ്റിക്കുണ്ട്.

ഇറക്കുമതി വിലയോ നിര്‍മാതാവിന്റെ വിലയോ അല്ലെങ്കില്‍ ടാക്‌സ് അതോറിറ്റി നിശ്ചയിക്കുന്ന വിലയോ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുക. ഇതില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് മുന്‍ഗണന നല്‍കും. നികുതി അടയ്‌ക്കേണ്ട സമയവും നിയമങ്ങളും ഓരോ രാജ്യങ്ങള്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാം. ഗ്യാസ്, എണ്ണ, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Bahrain is set to consider draft amendments to the GCC unified excise tax law. The proposed changes are part of wider efforts to improve tax coordination and financial regulations across Gulf countries.

dot image
To advertise here,contact us
dot image