

ആത്മീയ ആചാര്യനും "ആർട്ട് ഓഫ് ലിവിങ്" സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും അനുസ്മരിച്ച്, മെയ് 8-2026ന് മനാമയിലെ വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളിലായി സേവന പ്രവർത്തനം സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി, അർഹരായ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിൽ, നിരവധി വോളണ്ടിയർമാർ പങ്കെടുത്തു.
"ആർട്ട് ഓഫ് ലിവിങ്ങിന്റെ" മുതിർന്ന യോഗാധ്യാപകരായ ദീപ്‌കുമാർ, അജീത് നമ്പ്യാർ, വിദ്യ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഏകോപനം ശ്രീജിത്ത്, ജയചന്ദ്രൻ എന്നിവർ നിർവഹിച്ചു.
ഗുരുദേവിന്റെ 70-ാം ജന്മദിനവും ഫൗണ്ടേഷന്റെ 45-ാം വാർഷികവും അനുസ്മരിക്കുന്ന ഈ സേവന പ്രവർത്തനം, സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി ശ്രദ്ധേയമായി. ഭാവിയിലും സമാനമായ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Content Highlights: Art of Living Bahrain Chapter organized a humanitarian initiative by distributing food grain kits to workers. The program was aimed at supporting labor communities and extending essential assistance through community service activities in Bahrain.