

അതിരുകളില്ലാത്ത പ്രണയത്തെ അനശ്വരമാക്കുന്ന പ്രണയ ദിനത്തിൽ ബഹ്‌റിനിലെ ഒരു കലാകാരൻമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ''ഇത്ര ദൂരം'' ശ്രദ്ധേയമാകുന്നു. പ്രണയത്തിനിടയിൽ പിരിഞ്ഞു പോയയവർ ജീവിതം പച്ചപിടിപ്പിക്കാൻ പ്രവാസ ലോകത്തെത്തി വീണ്ടും കണ്ടുമുട്ടുന്നതാണ് അഞ്ച് മിനിറ്റ് സമയമുള്ള ഹ്രസ്വ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. കഥയും സംവിധാനവും അഭിനയവും അച്ചു അരുൺ രാജുവും ഛായാഗ്രഹണം കിരീടം ഉണ്ണിയും ചിത്ര സംയോജനം സന്ദീപും ശബ്‌ദ മിശ്രണം നിഖിൽ വടകരയും നിർവഹിച്ചിരിക്കുന്നു.
സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹർഷ ബാല ആണ്. ജെന്നിഫർ, ലാലി ജോൺ, ആതിര എന്നിവർ ചിത്രത്തിന്റെ നിർമാണത്തിൽ സഹായിച്ചു. ഓൺലൈൻ ചാനലായ അച്ചു അരുണിൽ ഹ്രസ്വ ചിത്രം ഇന്ന് രാവിലെ റിലീസ് ചെയ്തു. പ്രണയം മനസ്സിൽ ഒളിപ്പിച്ചവർക്കും തുറന്നു പറഞ്ഞവർക്കും പ്രണയെ നഷ്ടമായവർക്കുമെല്ലാം തന്റെ പ്രണയിനിയെ ഓർക്കാനുള്ള സുന്ദരമായ ദിനമായാണിതെന്ന് ഹ്രസ്വ ചിത്രം പറയുന്നു.
ഒരിക്കൽ നഷ്ടപെട്ട പ്രണയിനിയോട് ദേഷ്യം തോന്നാതെ വീണ്ടും മനസ്സിൽ സ്നേഹം ഒളിപ്പിച്ചിരുന്ന കാമുകൻ, പ്രണയിക്കാനും പ്രണയം പറയാനും വീണ്ടും പ്രണയം പങ്കുവെക്കുവാനുമായുള്ള ദിനമായി മാറുകയാണ് വാലന്റൈൻസ് ഡേ എന്നുള്ളതെന്ന് ഈ ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ വരച്ചു കാട്ടുന്നു.
Content Highlights: A short film that immortalizes love; 'Itra Dooram' by Bahraini artists is remarkable