ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് 'ഹർഷം 2026' പോസ്റ്റർ പ്രകാശനം ചെയ്തു.

സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി ആറിന് നടക്കും.

ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് 'ഹർഷം 2026' പോസ്റ്റർ പ്രകാശനം ചെയ്തു.
dot image

ബഹ്റൈൻ ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് 'ഹർഷം 2026' പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ നടനും സംവിധായകനും നിർമാതാവുമായ രമേഷ് പിഷാരടി പ്രകാശനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ ജീസൺ ജോർജ്, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ, പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൾ ഫാരിസ്, ജില്ലാ സെക്രട്ടറിമാരായ കോശി ഐപ്പ്, ബിനുമാമൻ, സിബി അടൂർ എന്നിവർ നേതൃത്വം നൽകി.

ഡിസംബറിൽ വിവിധ കായിക - സാംസ്കാരിക പ്രോഗ്രമുകളോട് കൂടി തുടങ്ങുന്ന ഹർഷം 2026 ഫെബ്രുവരി ആറിന് സമാപിക്കും. സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി ആറിന് നടക്കും.

സമാപന സമ്മേളനത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സമുന്നതരായ നേതാക്കളും ബഹ്റൈനിലെ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഫ്ലളേവേഴ്സ് ചാനൽ കോമഡി ഫെയിം രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത്ത് കോന്നി എന്നിവർ നേതൃത്വം നൽകുന്ന ടീം പത്തനംതിട്ടയുടെ കോമഡി ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Content Highlights: The OICC Pathanamthitta released the poster for the Pathanamthitta Fest 'Harsham 2026'

dot image
To advertise here,contact us
dot image