

ഓസ്ട്രലിയക്കെതിരെ ബുധനാഴ്ച കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാർഥിവ് പട്ടേല്‍. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ അദ്ദേഹം ത്‌ന്റെ ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ഫൈവില്‍ പട്ടേല്‍ അഴിച്ചുപണികളൊന്നും നടത്തിയിട്ടില്ല. അവസാനം കളിച്ച ഏഷ്യാ കപ്പിലെ അതേ ലൈനപ്പ് അദ്ദേഹം നിലനിര്‍ത്തിയിരിക്കുകയാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. പാർഥിവിന്റെ ഇലവനില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി പാര്‍ഥീവ് തിരഞ്ഞെടുത്തത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ്. ആറാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണുള്ളത്. മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ പാര്‍ർഥിവ് തന്റെ ടീമിലെടുത്തില്ല. അപകടകാരിയായ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും അദ്ദേഹം ബെഞ്ചിലിരുത്തുകയായിരുന്നു.
അക്ഷറിനു ശേഷം ഏഴാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് പാര്‍ഥീവ് ഉള്‍പ്പെടുത്തിയത്. തൊട്ടു പിന്നാലെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടം പിടിച്ചു. കുല്‍ദീപിനെ തഴഞ്ഞ പാർഥിവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനിലെടുത്തത് വരുണ്‍ ചക്രവര്‍ത്തിയെയാണ്.
തുടര്‍ന്നു രണ്ടു ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ടീമിലിടം പിടിക്കുകയും ചെയ്തു.
പാർഥിവ് തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് 11
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
Content Highlights-Parthiv Patel picks India playing 11 for AUS vs IND 2025 1st T20I