രോഹിത്തും വിരാട്ടും കൂടെയുണ്ട്, ക്യാപ്റ്റന്‍ ഗില്ലിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല: അക്‌സര്‍

ഇതാദ്യമായാണ് ഗില്‍ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത്

രോഹിത്തും വിരാട്ടും കൂടെയുണ്ട്, ക്യാപ്റ്റന്‍ ഗില്ലിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല: അക്‌സര്‍
dot image

ഓസ്‌ട്രേലിയയില്‍ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പര ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന് മികച്ച അവസരമാണെന്ന് സഹതാരം അക്‌സര്‍ പട്ടേല്‍. മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമില്‍ കൂടെയുള്ളത് ഗില്ലിന്റെ വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് അക്‌സര്‍ പറയുന്നത്. ഇതാദ്യമായാണ് ഗില്‍ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത്.

ഓസീസ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അക്‌സറിന്റെ പ്രതികരണം. പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് ഒരിക്കലും സമ്മര്‍ദ്ദമില്ലെന്നും അക്‌സര്‍ തുറന്നുപറഞ്ഞു.

'ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് പെര്‍ഫക്ടായ തുടക്കമാണ് ലഭിക്കുന്നത്. രോഹിത്തും വിരാട്ടും ടീമിലുണ്ട്. അവര്‍ ഇരുവരും ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരാണ്. അതിന്റേതായ സംഭാവന രോഹിത്തിനും വിരാടിനും നല്‍കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയിലുള്ള ഗില്ലിന്റെ വളര്‍ച്ചയ്ക്ക് ഇരുതാരങ്ങളുടെയും സാന്നിധ്യം വളരെ നിര്‍ണായകമാവും', അക്‌സര്‍ പറഞ്ഞു.

Content Highlights: In Rohit- Kohli’s presence, Shubman Gill will grow as a leader, says Axar Patel

dot image
To advertise here,contact us
dot image