ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള പ്രവർത്തകർക്ക് ജാമ്യം

റിമാന്‍ഡിലായി ഒന്‍പതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്

ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള പ്രവർത്തകർക്ക് ജാമ്യം
dot image

പത്തനംതിട്ട; ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവർക്ക് ജാമ്യം.യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട എന്നിവർ അടക്കം പതിനാല് പ്രവർത്തകർക്കും മൂന്ന് വനിതാ പ്രവർത്തകർക്കുമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി ഒന്‍പതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്.

കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ തേങ്ങ വലിച്ചെറിഞ്ഞു. തേങ്ങ തീര്‍ന്നതോടെ നിലത്തുകിടന്ന കല്ലുകളും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ചിലരെ പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ വാഹനത്തിന് പുറത്തിറക്കുകയായിരുന്നു. ലാത്തികൊണ്ട് പൊലീസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

Content Highlight : Youth Congress march at Sabarimala Swarnapali; Sandeep Warrier gets bail

dot image
To advertise here,contact us
dot image