ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മ, എറണാകുളം റസിഡൻ്റസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

മറ്റ് രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മ, എറണാകുളം റസിഡൻ്റസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
dot image

ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം മുൻ പാർലമെന്റ് അംഗം ഡോ. സെബാസ്റ്റ്യൻ പോൾ നിര്‍വഹിച്ചു. പല രാജ്യങ്ങളിലായി നിലവിൽ പ്രവാസികളായ എറണാകുളം ജില്ലാ നിവാസികളേയും തിരിച്ചു വന്നവരേയും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്നതാണ് എറ എന്ന സംഘടനയുടെ പ്രഥമമായ ഉദ്ദേശം.

വിദേശത്ത് വസിക്കുന്നവർക്ക് പല മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ട രീതിയിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും തിരിച്ച് ഇവിടെ നിന്നും പോകുന്നവർക്കായി ലഭിക്കേണ്ട പരിരക്ഷ നോർക്ക പോലുള്ള സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് നൽകുക എന്നതും സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. നിലവിൽ എറ ബഹ്റൈനിൽ രൂപീകൃതമാണ്. മറ്റ് രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

സംഘടനയുടെ ചെയർമാൻ മധു മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം നിയമസഭാ അംഗം ടി.ജെ. വിനോദ്, മുൻ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ, മുൻ മേയർ സൗമിനി ജെയിൻ, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സമിതി സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എ. ഷക്കീർ, പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് നോബൾ രാജ്, മരട് മുനിസിപ്പാലിറ്റി കൗൺസിലർ ജയിനി പീറ്റർ എന്നിവർ ആശംസ നേർന്നു.

ഭാരവാഹികൾ: പാട്രൺ: ഷാനവാസ് സേട്ട് (ബഹ്റൈൻ), അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ: ജയശങ്കർ, മുണ്ടഞ്ചേരി, ഹരിദാസ് നായർ, രമേഷ് പി.വി. ചെയർമാൻ: മധു മാധവൻ, പ്രസിഡൻ്റ്: രഘുലാൽ വിജയൻ, വൈസ് പ്രസിഡന്റ്: ജയിനി പീറ്റർ, സെക്രട്ടറി: അനിൽകുമാർ കെ.പി., ജോയിന്റ് സെക്രട്ടറി: സംഗീത അനിൽകുമാർ, ട്രഷറർ: ജയശ്രീ സൂരജ്, കലാവിഭാഗം സെക്രട്ടറി: അരുൺ മാധവൻ, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി: ബാബു ബാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങൾ: സുരേഷ് അയ്യംമ്പിള്ളി, സൂരജ് നായർ, ഷാൽബിൻ ജോസഫ്, ഐസക്ക് കെ. ജോസഫ്.

Content Highlights: Ernakulam Residents Association, a group of residents of Ernakulam in Bahrain ingurated

dot image
To advertise here,contact us
dot image