അടുത്ത നാല് ദിവസം മൂടൽ മഞ്ഞിന് സാധ്യത; യുഎഇയിൽ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം

അടുത്ത നാല് ദിവസം മൂടൽ മഞ്ഞിന് സാധ്യത; യുഎഇയിൽ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
dot image

യുഎഇയിൽ അടുത്ത നാല് ദിവസം കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില ഗണ്യമായി കുറയാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മൂടൽ മഞ്ഞിൻ്റെയും പൊടിക്കാറ്റിൻ്റെയും സാഹചര്യത്തിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറക്കും. പ്രതികൂല കാലാവസ്ഥയുള്ള സമയങ്ങളിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കാനും സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘകർക്ക് 1000 ദിർഹം വരെ പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മൂടൽമഞ്ഞ് മൂലം കാഴ്ച കുറയുകയാണെങ്കിൽ, വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിട്ട് ഹസാർഡ് ലൈറ്റുകൾ ഇടണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: Heavy fog predicts in the next four days in UAE

dot image
To advertise here,contact us
dot image