മറ്റ് കോൺഗ്രസ് നേതാക്കൾക്കില്ലാത്ത അഹങ്കാരമാണ് വി ഡി സതീശന്, ജനങ്ങളോട് മാപ്പുപറയണം: മന്ത്രി ജി ആർ അനിൽ

വി ഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ജി ആർ അനിൽ റിപ്പോർട്ടറിനോട് പറഞ്ഞു

മറ്റ് കോൺഗ്രസ് നേതാക്കൾക്കില്ലാത്ത അഹങ്കാരമാണ് വി ഡി സതീശന്, ജനങ്ങളോട് മാപ്പുപറയണം: മന്ത്രി ജി ആർ അനിൽ
dot image

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മറ്റ് കോൺഗ്രസ് നേതാക്കൾക്കില്ലാത്ത അഹങ്കാരമാണ് വി ഡി സതീശനെന്ന് മന്ത്രി തുറന്നടിച്ചു. രണ്ടാഴ്ച മുമ്പാണ് സപ്ലൈക്കോയെ വി ഡി സതീശൻ പ്രശംസിച്ചതെന്നും സഭയിൽ വി ഡി സതീശൻ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒപ്പം വി ഡി സതീശൻ ജനങ്ങളോട് മാപ്പു പറയണമെന്നും മന്ത്രി ജി ആർ അനിൽ റിപ്പോർട്ടറിനോട് പറഞ്ഞു.

'ജനങ്ങൾ അനുഭവിച്ച ഓണക്കാലമാണ് താൻ വിശദീകരിച്ചത്. സത്യത്തിന് വിരുദ്ധമായാണ് വി ഡി സതീശൻ സഭയിൽ പ്രസംഗിച്ചത്. സപ്ലൈക്കോ കഴിഞ്ഞ ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് സ്വീകരിച്ചത്. അതിനെ സംബന്ധിച്ച് തെറ്റായ വാദം ഉയർത്തി. ജനങ്ങൾ അനുഭവിച്ച ഗുണകരമായ കാര്യത്തെ ജനങ്ങളുടെ മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറഞ്ഞത് ശരിയായില്ലെന്ന് തുറന്ന് പറയാൻ തയ്യാറാകണം, വി ഡി സതീശൻ തിരുത്തണം, ജനങ്ങളോട് മാപ്പുപറയണം'- മന്ത്രി പറഞ്ഞു.

പത്ത് മിനിറ്റ് സംസാരിച്ചത് പെട്ടന്ന് മാറുന്നപോകുന്നത് എങ്ങനെയെന്നും അന്ന് പറഞ്ഞ പ്രശംസയിൽ ഉറച്ച് നോക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു. ആരോഗ്യമന്ത്രിയെയും തന്നെയും വ്യക്തിപരമായി സ്ഥിരം അധിക്ഷേപിക്കുന്ന സതീശന് ധിക്കാരമാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister GR Anil criticise opposition leader VD Satheeshan on his remark about Supplyco

dot image
To advertise here,contact us
dot image