ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' പുസ്തക പ്രകാശനം നടന്നു

തുടർന്ന് നടന്ന 'ചിത്രങ്ങളും കഥകളും' പൊന്നാനിയുടെ ഹൃദയത്തിലൂടെ നടന്നു നീങ്ങിയ ഡോക്യുമെന്ററിയും ചിത്രങ്ങളുടെ കഥ പറച്ചിലും ആസ്വാദകർക്ക് നവ്യാനുഭവമായി മാറി.

ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' പുസ്തക പ്രകാശനം നടന്നു
dot image

പ്രശസ്ത ഫോട്ടോഗ്രാഫറും മെഗാഹിറ്റ്‌ മലയാളം സിനിമ തുടരും സിനിമയുടെ തിരക്കഥകൃത്തുമായ കെ ആർ സുനിലിന്റെ 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' രണ്ടാം പതിപ്പിന്റെ പ്രകാശനം ബഹ്റൈനിൽ നടന്നു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് പുസ്കത പ്രകാശം നടന്നത്. ഐ മാക് ബിഎംസി ചെയർമാൻ ഫ്രൻസിസ് കൈതാരത്ത് ബഹ്‌റൈനിലെ സാമൂഹ്യ പവർത്തകനും ബി എം ബി എഫ് ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

കെ ആർ സുനിലിൻ്റെ ഓരോ ചിത്രങ്ങളും ഓരോ മനുഷ്യരുടെ ജീവിതത്തിന്റെ യഥാർത്ഥ കഥയാണ്. അവരുടെ ജീവിതത്തിന്റെ അഗാധതയിലേക്ക് ചികഞ്ഞന്വേഷിച്ച് എത്തുന്ന ജീവൻ തുടിക്കുന്ന പരമ്പരകൂടിയാണ് വേദിയിൽ തുറന്ന് കാണിച്ചത് ഏറെ മനോഹരമായി. ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചുക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും അസംഖ്യം നീളുന്ന വിവിധ മനുഷ്യരുടെ പച്ചയായ ജീവിതകഥകളും പരമ്പരകളും ഏറെ മനസ്സിൽ രേഖപ്പെടുത്തുന്നതായിരുന്നു. ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓർമപുസ്തകം.

തുടർന്ന് നടന്ന 'ചിത്രങ്ങളും കഥകളും' പൊന്നാനിയുടെ ഹൃദയത്തിലൂടെ നടന്നു നീങ്ങിയ ഡോക്യുമെന്ററിയും ചിത്രങ്ങളുടെ കഥ പറച്ചിലും ആസ്വാദകർക്ക് നവ്യാനുഭവമായി മാറി. തദവസരത്തിൽ ചിത്രങ്ങളും അവക്കു പിന്നിലെ കഥകളുമായി നടന്ന ചടങ്ങിൽ കെ ആർ സുനിൽ വിശദമായ വിവരണങ്ങൾ നൽകി സദസിനെ പഴയകാല ചരിത്രത്തിലേക്ക് കൊണ്ട് പോയി സാമൂഹ്യകലാ സാംസ്കാരിക സാഹിത്യരംഗത്തെ ഒട്ടേറെ പ്രമുഖരും ബിസിനസ് സ്ഥാപന രംഗത്തെയും ഒട്ടനവധി വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്ക് ചേർന്നു.

Content Highlights: Book launch of 'Velicchapadum Pokattadikaaru' written by K.R. Sunil held in Bahrain

dot image
To advertise here,contact us
dot image