കഠിന ചൂടിനെ പ്രതിരോധിക്കാൻ ‘ബീറ്റ് ദി ഹീറ്റ്’; മുൻകൈയെടുത്ത് വോയ്സ് ഓഫ് ആലപ്പി

തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാർഗങ്ങളും ഭക്ഷണരീതികളും വിവരിച്ചുകൊണ്ട് ഹെൽത്ത്‌ ആൻഡ് സേഫ്റ്റി ഓഫീസർ മുഹമ്മദ്‌ അർസ്ലൻ ക്ലാസ്സ്‌ നയിച്ചു

dot image

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ‘ബീറ്റ് ദി ഹീറ്റ്’ സംഘടിപ്പിച്ചു. സൽമാബാദ് ഏരിയ കമ്മറ്റി നേതൃത്വം കൊടുത്ത പരിപാടി, ദിൽമുനിയയിലെ അൽ അഹ്‌ലിയ കൺസ്ട്രക്ഷൻ സൈറ്റിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂടിനെ പ്രതിരോധിക്കാനായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാർഗങ്ങളും ഭക്ഷണരീതികളും വിവരിച്ചുകൊണ്ട് ഹെൽത്ത്‌ ആൻഡ് സേഫ്റ്റി ഓഫീസർ മുഹമ്മദ്‌ അർസ്ലൻ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഫ്രൂട്സ് കിറ്റ്, ശീതള പാനീയം എന്നിവയും എല്ലാവർക്കും വാട്ടർ ബോട്ടിലും വിതരണം ചെയ്തു.

വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ്കുമാർ പരിപാടിക്ക് സ്വാഗതം അറിയിച്ചു. ഏരിയ ആക്ടിങ് പ്രസിഡന്റ്‌ സന്ദീപ് ശാരങ്ങധരൻ അധ്യക്ഷത വഹിച്ച പരിപാടി വോയ്സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളി ഉദ്ഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗം നിതിൻ ചെറിയാൻ, സജീഷ് സുഗതൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ജിഷ്ണു ദേവ്, രാജേന്ദ്രൻ പിള്ള, രഘുനാദ്, അവിനാഷ് അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാമിന് അവസരം നൽകിയ അൽ അഹ്‌ല്യ കമ്പനി സ്റ്റാഫിനും സൽമാബാദ് ഏരിയ ട്രഷറര്‍ അവിനാഷ് അരവിന്ദ് നന്ദി അറിയിച്ചു.

Content Highlights: Voice of Alleppey takes initiative to combat extreme heat with 'Beat the Heat'

dot image
To advertise here,contact us
dot image