Top

എക്‌സ്‌പോ 2020; ബഹ്‌റിന്‍ പവലിയന്‍ സന്ദര്‍ശിച്ച് അബുദബി കിരീടാവകാശി

ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

22 Nov 2021 2:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്‌സ്‌പോ 2020; ബഹ്‌റിന്‍ പവലിയന്‍ സന്ദര്‍ശിച്ച് അബുദബി കിരീടാവകാശി
X

അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ എക്‌സ്‌പോ 2020 യിലെ ബഹ്‌റിന്‍ പവലിയന്‍ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വ്യാപാരം, സംരംഭകത്വം, നൂതനത്വം എന്നിവയിലൂടെ രാജ്യത്തിന്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് ബഹ്‌റൈന്‍ പവലിയന്റെ സവിശേഷത. ബഹ്‌റൈനിലെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ പുതുമയെ കേന്ദ്രീകരിച്ചുള്ള 'നിങ്ങള്‍ എന്താണ് കാണുന്നത്' എന്ന പേരില്‍ നടന്ന പ്രദര്‍ശനത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിനെ വിശദീകരിച്ചു.

അബുദാബി എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂയി എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

Next Story