Top

പുതു ജീവിതം നല്‍കിയ ഡോക്ടറെ കാണാനെത്തി സയാമീസ് ഇരട്ടകള്‍

ജനന സമയത്ത് ഹസന്റെയും മഹമൂദീന്റെയും ശരീരങ്ങള്‍ വേര്‍പെടുത്താനാവാത്ത വിധം ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുകയായിരുന്നു. പ്രതീക്ഷകള്‍ അറ്റ സമയത്ത് കൈത്താങ്ങായത് ഡോ. അബ്ദുല്ല അല്‍റബീഅയുടെ അദ്ഭുത കരങ്ങള്‍

23 Feb 2022 8:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതു ജീവിതം നല്‍കിയ ഡോക്ടറെ കാണാനെത്തി സയാമീസ് ഇരട്ടകള്‍
X

ജനന സമയത്ത് ഹസന്റെയും മഹമൂദീന്റെയും ശരീരങ്ങള്‍ വേര്‍പെടുത്താനാവാത്ത വിധം ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുകയായിരുന്നു. പ്രതീക്ഷകള്‍ അറ്റ സമയത്ത് കൈത്താങ്ങായത് ഡോ. അബ്ദുല്ല അല്‍റബീഅയുടെ അദ്ഭുത കരങ്ങള്‍. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, സയാമീസ് ഇരട്ടകളായിരുന്ന തങ്ങളെ വേര്‍പ്പെടുത്തിയ ഡോക്ടറെ കാണാനും നന്ദിയറിയിക്കാനും ഹസനും മഹമൂദും സൗദി അറേബ്യയിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരിലുള്ള റിലീഫ് സെന്റര്‍ മേധാവിയാണ് ഡോ. അബ്ദുല്ല അല്‍റബീഅ.

കുടുംബാംഗങ്ങളോടൊപ്പം എത്തിയായിരുന്നു തങ്ങള്‍ക്ക് രണ്ട് വേര്‍പ്പെട്ട വ്യക്തികളായി ജീവിതം നയിക്കുവാനുളള അവസരം ഒരുക്കി തന്ന ഡോക്ടര്‍ക്ക് നന്ദി പറയാന്‍ ഈജിപ്റ്റില്‍ നിന്നും ഹസനും മഹമൂദും എത്തിയത്. 2009ലാണ് റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ സയാമീസ് ഇരട്ടകളായ ഹസനെയും മഹമൂദിനെയും വേര്‍പ്പെടുത്തിയത്. ഇവരുടെ കുടലും ജനനേന്ദ്രിയവും പെല്‍വിസും പരസ്പരം ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു.

വളരെ സങ്കീര്‍ണത നിറഞ്ഞ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേര്‍പ്പെടുത്തിയത്. സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതില്‍ ലോക പ്രശസ്തനായ ഡോക്ടറാണ് ഡോ. അബ്ദുല്ല അല്‍റബീഅ. ഇത്രയും നാളുകള്‍ക്കിടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള അമ്പതിലേറെ ഇരട്ടകളെ ഡോക്ടര്‍ വിജയകരമായി വേര്‍പ്പെടുത്തിയിട്ടുണ്ട്. സയാമീസ് ഇരട്ടകളായ കുട്ടികളെ റിയാദിലേക്ക് കൊണ്ടുവരുകയും സൗദി സര്‍ക്കാറിന്റെ ചെലവില്‍ ആവശ്യമായ ചികിത്സയും പരിചരണവും നല്‍കി ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്തി സുഖപ്പെടുത്തി തിരിച്ചുവിടുന്നതാണ് രീതി.

അത്തരത്തില്‍ വേര്‍പ്പെട്ട് മറ്റൊരു ജീവിതം ലഭിച്ച ജോഡികളില്‍ പെട്ടവരാണ് ഹസനും മഹമൂദും. ഇവരാണ് ഇപ്പോള്‍ റിയാദിലെത്തി തങ്ങള്‍ക്ക് ലഭിച്ച ജീവിതത്തിന് ഡോക്ടറെ കണ്ട് നന്ദി അറിയിച്ച് അറിയിച്ചത്. മൂവരുടെയും കൂടിക്കാഴ്ച്ച സൗദി മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്.

Story highlights: Egyptian Siamese meets Saudi doctor after Siamese twins separated before 13 years

Next Story