Top

യുഎഇ ദേശീയ ദിനം; തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അജ്മാന്‍, ഷാര്‍ജ ഭരണാധികാരികള്‍

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷാര്‍ജയിലേയും അജ്മാനിലേയും ഭരണാധികാരികള്‍

30 Nov 2021 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇ ദേശീയ ദിനം; തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അജ്മാന്‍, ഷാര്‍ജ ഭരണാധികാരികള്‍
X

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷാര്‍ജയിലേയും അജ്മാനിലേയും ഭരണാധികാരികള്‍. അജ്മാനില്‍ 43 തടവുകാര്‍ക്ക് മോചനം നല്‍കാനാണ് അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉത്തരവ്. ഷാര്‍ജയിലെ ശിക്ഷാ തിരുത്തല്‍ സ്ഥാപനത്തിലെ 237 തടവുകരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.

തടവുശിക്ഷയില്‍ കഴിയുന്നവര്‍ക്ക് അവരുടെ തെറ്റ് മനസിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരമൊരുക്കുകയെന്നുളളതാണ് ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വേദനയില്‍ കഴിയുന്ന ഇവരുടെ കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നുളളതുകൊണ്ടുകൂടിയാണ് തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കാണ് മോചനം സാധ്യമാകുക.നേരത്തെ ദുബായിലെ തിരുത്തല്‍ സ്ഥാപനങ്ങളിലുളള 672 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഉത്തരവിട്ടിരുന്നു.



Next Story