മക്കയില്‍ ആൺകുഞ്ഞിന് ജന്മം നല്‍കി തീർത്ഥാടക

മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽവെച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്.
മക്കയില്‍ ആൺകുഞ്ഞിന് ജന്മം നല്‍കി തീർത്ഥാടക

മക്ക: മക്കയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി തീർത്ഥാടക. 30 വയസ്സുള്ള നൈജീരിയൻ തീർത്ഥാടകയാണ് കുഞ്ഞിന് ജന്മം നൽകിയത്. മക്കയിൽവെച്ച് ജന്മം നൽകിയ ആൺകുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽവെച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്.

മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീർത്ഥാടക. പ്രസവവേദന അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ യുവതിയെ പ്രസവ വാർഡിലേക്ക് മാറ്റുകയായിരുന്നു.

മക്കയില്‍ ആൺകുഞ്ഞിന് ജന്മം നല്‍കി തീർത്ഥാടക
'തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട'; പ്രതിപക്ഷത്തോട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർക്കായി എല്ലാവിധ മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയില്‍ മികച്ച നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും നല്‍കിയ പ്രത്യേക പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com