ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി പ്രവാസി നിര്യാതനായി

റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു സംഭവം
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി പ്രവാസി നിര്യാതനായി

റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മലയാളി പ്രവാസി നിര്യാതനായി. കോഴിക്കോട് മുക്കം സ്വദേശി കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു സംഭവം. ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് സൗദിയിൽ ഖബറടക്കും. കെഎംസിസി വെൽഫയർ വിംഗ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടനാ ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി പ്രവാസി നിര്യാതനായി
ഫ്രാൻസിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് മാക്രോണ്‍; പാർലമെൻ്റ് പിരിച്ചുവിട്ടു

സാലിം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സൗദിയിൽ എത്തുന്നതിന് മുൻപ് സൗദിയിയിലും ഖത്തറിലും വർഷങ്ങളോളം പ്രവാസിയായിരുന്നു. ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ പ്രവാസിയായി വീണ്ടും എത്തിയിട്ട് ഒരു വർഷമാകുമ്പോഴാണ്‌ മരണം. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനയുടെ അംഗം കൂടിയാണ് സാലിം. മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം(16) അമാസ് ഹനാൻ (14) ഹൈഫ സാലിം(5).

Related Stories

No stories found.
logo
Reporter Live
www.reporterlive.com