ഫോളോവേഴ്സിനെ വർധിപ്പിക്കാൻ വേണ്ടി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടരുത്; മുന്നറിയിപ്പുമായി സൗദി ഭരണകൂടം

എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

ഫോളോവേഴ്സിനെ വർധിപ്പിക്കാൻ വേണ്ടി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടരുത്; മുന്നറിയിപ്പുമായി സൗദി ഭരണകൂടം
dot image

വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹ മാധ്യമ ഉളളടക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി ഭരണകൂടം. ഫോളോവേഴ്സിനെ വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം വിദ്വേഷം പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് വാര്‍ത്ത മന്ത്രാലയം വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്ന് മാധ്യമ വകുപ്പ് മന്ത്രി സല്‍മാന്‍ അല്‍ ദോസരി പറഞ്ഞു. സാമൂഹിക സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Saudi Arabia Warns Against Hate Speech Online

dot image
To advertise here,contact us
dot image