ബലിപെരുന്നാൾ; സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു
ബലിപെരുന്നാൾ; 
സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ്: ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാസപ്പിറവി കണ്ടതോടെ ഹിജ്റ 1444ലെ ഹജ്ജ് ഈ മാസം 14ന് ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാൻ ഒഴികെയുള്ള എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ജൂണ് 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.

ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്. ദുൽ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നത്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com