ഒമാൻ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി
ഒമാൻ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി.

യുഎഇ പ്രസിന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ അത്താഴ വിരുന്നിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒമാനും യുഎഇയിലും പരസ്പരം നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. നിക്ഷേപം, പുനരുപയോഗ ഊര്‍ജം, റെയില്‍വേ, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലായാണ് രാജ്യങ്ങള്‍ തമ്മില്‍ കരാറുകളിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com